വെയിൽ കൊണ്ടാൽ കൊറോണ മാറുമെന്ന് കേന്ദ്ര ആരോ​ഗ്യസഹമന്ത്രി

ന്യൂഡല്‍ഹി: കൊറോണയെ തുരത്താൻ വെയിൽ കൊണ്ടാൽ മതിയെന്ന് കേന്ദ്ര ആരോഗ്യസഹ മന്ത്രിയുടെ വിചിത്ര ഉപദേശം. രാവിലെ 11നും ഉച്ചയ്ക്കു രണ്ടിനും ഇടയില്‍ സൂര്യന്‍റെ വെയിലിന് നല്ല ചൂടാണ്. ആ സമയത്ത് നമ്മള്‍ 15 മിനിറ്റോളം വെയിലത്തിരുന്നാല്‍ വിറ്റാമിന്‍ ഡിയുടെ അളവ് കൂടും. അത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. കൊറോണ പോലുള്ള വൈറസുകളെ കൊല്ലുമെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ പറഞ്ഞു.

കൊറോണയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ അശാസ്ത്രീയവും അന്യായവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് ചൗബെയുടെ വിചിത്രോപദേശം.