ചൂട് കൂടിയ പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം കുറയുമെന്ന് ഗവേഷകര്‍

വാഷിംഗ്ടൺ: ചൂട് കൂടിയ പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം കുറയുമെന്ന് അമേരിക്കൻ ഗവേഷകരുടെ വിലയിരുത്തൽ. യു.എസിലെ മെറിലാൻഡ് സർവകലാശാലയിലെ സ്കൂൾ ഓഫ് മെഡിസിന്റെ ഭാഗമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോജി (ഐ.എച്ച്.വി.), ഗ്ലോബൽ വൈറസ് നെറ്റ് വർക്ക് എന്നിവയിലെ ശാസ്ത്രജ്ഞരുടേതാണ് ഈ നിഗമനം. ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളനുസരിച്ച് താപനില കൂടിയ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു പടരാൻ രോഗാണുക്കൾക്കു പ്രയാസമുണ്ടെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഐ.എച്ച്.വി.യിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. മുഹമ്മദ് സജാദദി പറയുന്നു.
രോഗം ലോകമെമ്പാടും വ്യാപിക്കാൻ സാധ്യതയുള്ള മഹാമാരിയാണെങ്കിലും പ്രത്യേക കാലവസ്ഥയുള്ള സ്ഥലങ്ങളിലേ വ്യാപകമായി പരക്കാനിടയുള്ളൂവെന്നും ശാസ്ത്രജ്ഞർ പറയുന്നു.ശരാശരി താപനില 54 ഡിഗ്രി ഫാരൻ ഹീറ്റിലും (12 ഡിഗ്രി സെൽഷ്യസ്) കൂടുതലുള്ള പ്രദേശങ്ങളിൽ രോഗാണു വ്യാപനസാധ്യത കുറവാണെന്നാണു മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. സ്ഥാപിക്കാൻ കൂടുതൽ തെളിവുകളാവശ്യമുള്ള സിദ്ധാന്തം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭൂമധ്യരേഖയ്ക്കു മുകളിൽ 30മുതൽ 50വരെ ഡിഗ്രിയിലുള്ള അക്ഷാംശപ്രദേശങ്ങളിൽ, അന്തരീക്ഷോഷ്മാവ് അഞ്ചുമുതൽ 11വരെ ഡിഗ്രിയും ഈർപ്പം 47മുതൽ 79വരെ ശതമാനവുമുള്ള സ്ഥലങ്ങളാവും കൊറോണ താണ്ഡവമുണ്ടാവുകയെന്നാണ് ഇവർ പറയുന്നത്.

കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ മുതൽ, രോഗം പടർന്നുപിടിച്ച ഇറ്റലി, ‘സ്പെയ്ൻ, ഫ്രാൻസ്, ഇറാൻ, യു.എസിലെ സിയാറ്റ, വടക്കൻ കാലിഫോർണിയ എന്നിവയെല്ലാം ഒരേ അക്ഷാംശരേഖയിൽ കിടക്കുന്ന, സമാനാ കാലാവസ്ഥയുള്ള പ്രദേശങ്ങളാണ്..
ഈർപ്പം 20മുതൽ 80വരെ ശതമാനവും താപനില 39 ഫാരൻഹീറ്റിലും (നാലു ഡിഗ്രി) കൂടുതലുമുള്ള അന്തരീക്ഷത്തിലാണ് നോവൽ കോറോണ വൈറസ് പെരുകുന്നതെന്നാണ് പരീക്ഷണശാലയിൽ മുമ്പുനടത്തിയ ഗവേഷണങ്ങളിൽ വ്യക്തമായത്. ഇക്കാര്യവും ഗവേഷകർ പരിഗണിച്ചിട്ടുണ്ട്.

മുൻവർഷങ്ങളിലെ കാലാവസ്ഥാ വിവരങ്ങളുപയോഗിച്ചാണ് സംഘം നിഗനമത്തിലെത്തിയത്. ഈ നിഗമനമനുസരിച്ച് വേനലടുക്കുംതോറും രോഗം കൂടുതൽ വടക്കൻ സ്തപ്രദേശങ്ങളിലേക്കു നീങ്ങാനാണു സാധ്യത.
സമീപഭാവിയിൽ രോഗവ്യാപനത്തിനു കാര്യമായ സാധ്യതയുള്ള പ്രദേശങ്ങളെ കാലാവസ്ഥാ മോഡലങ്ങിലൂടെ പ്രവചിക്കാൻ കഴിയുെമന്നതാണ് ഈ ‘ ഗവേഷണത്തിന്റെ ഫലമെന്ന് ഐ.എച്ച്.വി.യുടെ സഹസ്ഥാപകനും ഡയറക്ടറുമായ ഡോ. റോബർട്ട സി. ഗാലോ പറയുന്നു.
ഡോ. മുഹമ്മദ് സാജിദിയെ കൂടാതെ ഇറാനിലെതന്നെ ഷിറാസ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ടെഹ്റാനിലെ ഷഹീദ് ബെഹഷ്തി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് എന്നിവയിലെ ഗവേഷകരും പഠനത്തിൽ പങ്കാളികളായി.