പാ​രീ​സ്: യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ വൈ​റ​സ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ത്താ​നി​രു​ന്ന യൂ​റോ ക​പ്പ് മാ​റ്റി​വെ​ച്ചു. യൂ​റോ ക​പ്പ് അ​ടു​ത്ത വ​ര്‍​ഷം ന​ട​ത്താ​മെ​ന്നാ​ണ് യു​വേ​ഫ​യു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

2021ല്‍ ​ജൂ​ണ്‍ 11 മു​ത​ല്‍ ജൂ​ലൈ 11 വ​രെ​യായി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. ഈ ​വ​ര്‍​ഷം ജൂ​ണ്‍ 12 മു​ത​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. യു​വേ​ഫ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. 

ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സ് മ​ത്സ​ര​ങ്ങ​ളും മാ​റ്റി​വ​ച്ചു. മേ​യ് 24 മു​ത​ൽ ജൂ​ൺ ഏ​ഴു വ​രെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ൺ സെ​പ്റ്റം​ബ​റി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. സെ​പ്റ്റം​ബ​ർ 20 മു​ത​ൽ ഒ​ക്ടോ​ബ​ർ നാ​ലു​വ​രെ​യാ​ണ് പു​തി​യ തിയതി.