കൊച്ചി: സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ ഗോമൂത്രം സ്പ്രേ ചെയ്‌തെന്ന് വ്യക്തമാക്കി ഹൈബി ഈഡന്‍ എംപി. മുംബൈയില്‍ എത്തിയ എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ രാജു പി.നായരുടെ കൈയ്യിലാണ് അണുമുക്തിനേടാനായി ​ഗോമൂത്രം സ്പ്രേ ചെയ്തത്. ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോകുമ്പോൾ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേക്ക് പകര്‍ന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ അനുയായികള്‍ ചെയ്യുന്നതെന്ന് ഹൈബി കുറ്റപ്പെടുത്തി. ഈ വിഷയം ഉന്നയിച്ച്‌ അടിയന്തിര പ്രമേയത്തിന് ഇന്ന് നോട്ടീസ് നല്‍കിയെന്നും ഹൈബി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.