പോലീസ് പരാജയം;ഉടൻ സൈന്യത്തെ വിളിക്കണം: കേജരിവാള്‍

ന്യൂ ഡെൽഹിഡെൽഹിയിലെ സ്ഥിതിഗതികൾ ഭയപ്പെടുത്തുവെന്നും കലാപം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസംസൃഷ്ടിക്കാനോ പോലീസിന് കഴിയാത്തതിനാൽ ഉടൻ സൈന്യത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.  പോലീസിന് കാര്യമായി ഒന്നും ചെയ്യാൻ  സാധിക്കുന്നില്ലെന്നും കേജരിവാൾ വ്യക്തമാക്കി.

‘ കഴിഞ്ഞ രാത്രി മുഴുവൻ ഞാൻ ജനങ്ങളുമായി സംസാരിച്ചുസാഹചര്യം ഭയപ്പെടുത്തുന്നതാണ്പോലീസ് അവരുടെ എല്ലാപരിശ്രമങ്ങൾ നടത്തിയിട്ടും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ലസൈന്യത്തെ നിർബന്ധമായും വിളിക്കണംസംഘർഷമേഖലകളിൽ ഉടൻ തന്നെ കർഫ്യൂ ഏർപ്പെടുത്തുകയും വേണംഇക്കാര്യംആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയാണ്‘ കെജ്രിവാൾ ട്വീറ്റിൽ കുറിച്ചു.

സംഘർഷത്തിൽ പരിക്കേറ്റവരെ ഇന്നലെ രാത്രി കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആശുപത്രികളിലെത്തിസന്ദർശിച്ചിരുന്നു.

അതേ സമയം സൈന്യത്തെ വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയംവ്യക്തമാക്കിയിരുന്നത്കേന്ദ്ര മന്ത്രി അമിത് ഷായുടെ നിലപാടായിരിക്കും സൈന്യത്തെ വിന്യസിക്കുന്ന കാര്യത്തിൽനിർണായമാകുക.