ഡെൽ​ഹിയിലെ സംഘർഷം; മരണം ഏഴായി

ന്യൂ​ഡെൽ​ഹി: ഡ​ൽ​ഹി​യി​ൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന സംഘർഷത്തിന് അയവില്ല.സംഘർഷം ചിലയിടങ്ങളിൽ തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. ഇന്ന് രാ​വി​ലെ ക​ബീ​ർ ന​ഗ​റി​ലും മൗ​ജ്പൂ​രി​ലും ബ്ര​ഹ്മ​പു​രി​യി​ലും വീ​ണ്ടും ക​ല്ലേ​റു​ണ്ടാ​യി. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന സംഘർഷത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ആ​റ് സി​വി​ലി​യ​ൻ​മാ​രു​മാ​ണ് മ​രി​ച്ച​ത്. 100 ൽ ​ഏ​റെ​പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​യ ര​ത്ത​ൻ ലാ​ലാ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​നു ക​ല്ലേ​റി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​മി​ത് ശ​ർ​മ​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ക്രമസമാധാനം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
പലയിടങ്ങളിലും പൗരത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രും ചേ​രി​തി​രി​ഞ്ഞ് ക​ല്ലേ​റ് ന​ട​ത്തു​ക​യാ​യി​രു​ന്നു.
സംഘർഷങ്ങൾക്കിടെ ഗോ​കു​ൽ​പു​രി മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ട​യ​ർ മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തമുണ്ടായി. ഇന്നലെ രാ​ത്രി​യാ​ണ് സം​ഭ​വം. പ​ത്ത് അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കുകയായിരുന്നു. ട​യ​ർ മാ​ർ​ക്ക​റ്റി​നും അ​ക്ര​മി​ക​ൾ തീ​യി​ട്ട​താ​കാം എ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പോ​ലീ​സ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ജാ​ഫ​റാ​ബാ​ദ്, മൗ​ജ്പു​ർ-​ബാ​ബ​ർ​പു​ർ, ഗോ​കു​ൽ​പു​രി, ജോ​ഹ്രി എ​ൻ​ക്ലേ​വ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളും അ​ട​ച്ചി​ട്ടു.  ഇന്ന് വിദ്യാഭ്യാസ സ്ഥാപന്നങ്ങൾക്ക് സർക്കാർ അവധി തൽകിയിരിക്കയാണ്.