യുവ വൈദികൻ വ​ള്ളം മു​ങ്ങി മ​രി​ച്ചു

കോതമംഗലം: നേര്യമംഗലം ആവോലിച്ചാലിന് സമീപം പെരിയാറിൽ വള്ളം മറിഞ്ഞ് കോതമംഗലം രൂപതാംഗമായ യുവ വൈദികൻ മരിച്ചു. ട്രിച്ചി സെന്‍റ് ജോസഫ് കോളജ് എംഫിൽ വിദ്യാർഥി മുവാറ്റുപുഴ രണ്ടാർ പടിഞ്ഞാട്ടുവയലിൽ ഫാ.ജോൺ (33) ആണ് മരിച്ചത്. മൃതദേഹം ധർമ്മഗിരി ആശുപത്രി മോർച്ചറിയിൽ.

ഇന്ന് വൈകുന്നേരം 6.30 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന രണ്ടു വൈദികർ രക്ഷപെട്ടു.

ആവോലിച്ചാൽ കടവിൽ നിന്നും അൽപ്പദൂരം നീങ്ങിയപ്പോഴായിരുന്നു തടി വള്ളം ഉലഞ്ഞ് മറിഞ്ഞത്. അപകടം നടക്കുമ്പോൾ സമിപത്തുണ്ടായിരുന്ന മറ്റൊരു വള്ളക്കാർ ഉടൻ തുഴഞ്ഞെത്തി അപകടത്തിൽപ്പെട്ട മൂവരെയും കരയ്ക്കെത്തിച്ചെങ്കിലും ഫാ.ജോണിനെ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഫാ.ജെയിംസ് ചൂരത്തൊട്ടി, മലയിഞ്ചി സെന്‍റ് തോമസ് പളളി വികാരി ഫാ.ആന്‍റണി മാളിയേക്കൽ എന്നിവരെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മൂവാറ്റുപുഴ രണ്ടാർ പടിഞ്ഞാറ്റുവേലിൽ പരേതനായ റിട്ട. പോലീസ് ഓഫീസർ ജേക്കബ് – റിട്ടയേർഡ് അധ്യാപിക റോസിലി ദമ്പതികളുടെ മകനാണ് ഫാ.ജോൺ . ഏക സഹോദരൻ സോബിൻ.