ശിവകുമാറിന്റെ വീട്ടിലെ റെയ്ഡ് :വിജിലൻസിന് രേഖകൾ കിട്ടിയില്ല

തിരുവനന്തപുരം: മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ലെന്ന് സൂചന.17 മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും വിജിലൻസിന് നിർണായകമായ യാതൊന്നും ലഭിച്ചില്ല.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. കേസിൽ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലൻസ് സ്പെഷൽ സെൽ കഴിഞ്ഞദിവസം എഫ്.ഐ.ആർ. സമർപ്പിച്ചിരുന്നു.ഇക്കാര്യത്തിൽ മുന്നോട്ട് നീങ്ങാൻ വിജിലൻസിന് തെളിവുകൾ ആവശ്യമാണെന്നതിനാലാണ് തിരക്കിട്ട് റെയ്ഡ് നടന്നതെന്നാണ് സൂചന.
ശിവകുമാറിന്റെ ഡൈവറുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ശിവകുമാർ ഡ്രൈവറുടെ പേരിൽ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നലെ വിജിലൻസ് ഡ്രൈവറുടെ വീട്ടിലും പരിശോധന നടത്തിയത്‌.
പൊതുപ്രവർകരെ അപമാനിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് തന്റെ വീട്ടിൽ നടത്തിയ പരിശോധനയെന്ന് വി.എസ് ശിവകുമാർ പറഞ്ഞു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ ത​ന്നെ തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി നടന്ന റെ​യ്ഡിൽ തന്റെ നിരപരാധിത്വം മാത്രമല്ല ബാധ്യതയും വിജിലൻസിന് മനസിലായിട്ടുണ്ട്. റെയ്ഡ് സത്യത്തിൽ തനിക്ക് ഒരു അനുഗ്രഹമായി ശിവകുമാർ പറഞ്ഞു. എതിർപ്പുള്ളവരെ രാഷ്ട്രീയ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.