മുംബൈ:സ്വർണവില വീണ്ടും കുതിച്ചുയരുന്നു. പവന്റെ വില 200 രൂപവർധിച്ച് 30,880 രൂപയായി. 3860 രൂപയാണ് ഗ്രാമിന്. കഴിഞ്ഞദിവസം 280 രൂപവർധിച്ച് വില 30,680 രൂപയായിരുന്നു.വിലവർധന തുടരാനാണ് സാധ്യത. വില കൂടിയതോടെ സ്വർണത്തിന്റെ ഡിമാൻറ് കുറഞ്ഞു.

ആഗോള വിപണിയിൽ സ്വർണവില ഏഴുവർഷത്തെ ഉയർന്ന നിലവാരത്തിലാണ്.
ഈവർഷം തന്നെ വിലയിൽ ആറുശതമാനമാണ് വർധനവുണ്ടായത്.