കൊ​റോ​ണ: ജപ്പാൻ ആ​ഡം​ബ​ര ക​പ്പ​ലി​ലെ ര​ണ്ടുപേർ മ​രി​ച്ചു

ടോ​ക്കി​യോ: കൊ​റോ​ണ (കൊ​വി​ഡ്-19) വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നു ജ​പ്പാ​ൻ തീ​ര​ത്ത് ക്വാറന്‍റൈൻ ചെ​യ്തി​രി​ക്കു​ന്ന ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എന്ന ആ​ഡം​ബ​ര ക​പ്പ​ലി​ലെ ര​ണ്ടു യാ​ത്ര​ക്കാ​ർ മ​രി​ച്ചു. ഒ​രാ​ൾ കൊ​റോ​ണ ബാ​ധ​യെ തു​ട​ർ​ന്നും മ​റ്റൊ​രാ​ൾ ന്യു​മോ​ണി​യ ബാ​ധി​ച്ചു​മാ​ണു മ​രി​ച്ച​ത്. മരിച്ചവർക്ക് 80 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ണ്ടെന്നാണ് റിപ്പോർട്ട്.കൊ​റോ​ണ ബാ​ധ​ സ്ഥീകരിച്ച ശേഷം ഇവരെ ക​പ്പ​ലി​ൽ​നി​ന്നു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.
ചൈ​ന​യ്ക്കു പു​റ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കു കൊ​റോ​ണ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് ഈ ​ക​പ്പ​ലി​ലാ​ണ്.  621 പേ​ർ​ക്കാ​ണു കൊ​റോ​ണ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

3700 പേ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം കൊ​റോ​ണ ബാ​ധി​യില്ലെ​ന്നു ക​ണ്ടെ​ത്തി​യ​വ​രെ പു​റ​ത്തു​വി​ട്ടു തു​ട​ങ്ങി​യ​താ​യി ജ​പ്പാ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. മ​റ്റു​ള്ള​വ​രെ ഉ​ട​ൻ​ത​ന്നെ വി​ട്ട​യ​യ്ക്കും. 150 ഓ​സ്ട്രേ​ലി​യ​ൻ സ​ഞ്ചാ​രി​ക​ൾ ഇ​പ്പോ​ൾ​ത​ന്നെ ഡാ​ർ​വി​നി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. 74 ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​ർ വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലേ​ക്കു തി​രി​ക്കും.

അ​തേ​സ​മ​യം കൊ​റോ​ണ ബാ​ധിച്ച് 2118 പേ​ർ ചൈ​ന​യി​ൽ മ​രി​ച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ കൊ​റോ​ണ ബാ​ധയുടെ ശക്തി കുറയുന്നുവെന്നാണ് സൂചന. 394 പു​തി​യ കേ​സു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, 114 മ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. കഴിഞ്ഞ ദിവസം 1749 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. . 75,000ൽ ​അ​ധി​കം​പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.