സിഎജി റിപ്പോർട്ടിൽ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് വി​ജി​ല​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സിലെ അ​ഴി​മ​തി​ സംബന്ധിച്ച സിഎജി റിപ്പോർട്ടിൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് വി​ജി​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം സി​ജ​ഐം കോ​ട​തി​യി​ലാ​ണ് വി​ജി​ല​ൻ​സ് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​ത​ത്.

പബ്ലി​ക് അ​ക്കൗ​ണ്ട് ക​മ്മി​റ്റി​യാ​ണ് സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും വി​ജി​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ പോ​ലീ​സി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ൻ​സ് നി​ല​പാ​ട് അ​റി​യി​ച്ച​ത്. കേ​സ് മാ​ർ​ച്ച് ഒ​മ്പതിന് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.