ലോ​ക കേ​ര​ളസ​ഭ: ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം വേ​ണ്ടെ​ന്ന് റാ​വി​സ് ഗ്രൂ​പ്പ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള​സ​ഭ​യിലെ ധൂർത്തിനെ ചൊല്ലി വിവാദം കൊഴുത്തപ്പോൾ ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് റാ​വി​സ് ഗ്രൂ​പ്പ്.
60 ല​ക്ഷം രൂ​പ​യാ​ണ് റാ​വി​സ് ഗ്രൂ​പ്പ് വേ​ണ്ടെ​ന്ന് വ​യ്ക്കു​ന്ന​ത്. ബി​ല്ല് കൊ​ടു​ത്തു​വെ​ന്നേ​യു​ള്ളു, തങ്ങൾ സ​ർ​ക്കാ​രി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും റാ​വി​സ് ഗ്രൂ​പ്പ് വ്യ​ക്ത​മാ​ക്കി. 

ലോ​ക​കേ​ര​ള സ​ഭ​യിലെ പ്രതിനിധികളുടെ ഭക്ഷണ ചെലവ് വ​ലി​യ വി​വാ​ദ​ങ്ങ​ൾക്ക് ഇടയാക്കിയിരു​ന്നു. സിനിമാ സംവിധായകൻ സോഹൻ റോയ് അടക്കം ചിലർ ഭക്ഷണത്തുക സർക്കാരിന് തിരികെ നൽകാനും സന്നദ്ധരായിരുന്നു. ഈ സാഹചര്യത്തിലാണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാവിസ് ഗ്രൂപ്പ് ചെയർമാന്റെ വാർത്താക്കുറിപ്പ്. ഒ​രു​രൂ​പ പോ​ലും സ​ർ​ക്കാ​രി​നോ​ട് ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് റാ​വി​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ര​വി പി​ള്ള വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യക്തമാക്കുന്നു.
സ​ർ​ക്കാ​രി​ൽ നി​ന്ന് പ​ണം ഈ​ടാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ബി​ൽ ന​ൽ​കു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. അ​ല്ലാ​തെ പ​ണം വാ​ങ്ങി​യി​ട്ടി​ല്ല. ലോ​ക കേ​ര​ള​സ​ഭ​യു​ടെ ഭാ​ഗ​മാ​ണ് റാ​വി​സ് ഗ്രൂ​പ്പ്. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ക്ഷ​ണ​ത്തി​ന് പ​ണം ഈ​ടാ​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. അ​തി​നാ​ൽ പ​ണം ഈ​ടാ​ക്കാ​ൻ താ​ത്പ​ര്യ​വു​മി​ല്ലെ​ന്നും റാ​വി​സ് ഗ്രൂ​പ്പ് വ്യക്തമാക്കി.