പൗരത്വ ഭേദതിക്കെതിരേ ചെന്നൈയിൽ പടു​കൂ​റ്റ​ൻ മാ​ർ​ച്ച്

ചെ​ന്നൈ: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ മുസ്ലിം സംഘടനകളുടെ നേത്യത്വത്തിൽ ത​മി​ഴ്നാ​ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ​ടു​കൂ​റ്റ​ൻ മാ​ർ​ച്ച്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെതിരേ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ച്.പ്രകടനക്കാർ സെക്രട്ടറിയേറ്റും കളക്ട്രേറ്റും മണിക്കൂറുകൾ വളഞ്ഞു. ക​ന​ത്ത പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ചെ​ന്നൈ ന​ഗ​രം.
മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ണ് നി​യ​മ​സ​ഭ സ്ഥി​തി​ചെ​യ്യു​ന്ന സെ​ന്‍റ് ജോ​ർ​ജ് ഫോ​ർ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ന്നത്.
സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തരുതെന്ന് കോടതി സമരക്കാരോട് നിർദേശിച്ചിരുന്നു. സമാധാനപരമായാണ് മാർച്ചെന്നും സെക്രട്ടറിയേറ്റിൽ പ്രവേശിക്കില്ലെന്നും സമരക്കാർ കോടതിയെ അറിയിച്ചിരുന്നു.
എ ഐ ഡിഎംകെ സർക്കാർ പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കില്ലെന്ന നിലപാടിലാണ്. ഡിഎംകെയാകട്ടെ നിയമസഭയിൽ ബില്ലിനെതിരേ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നെങ്കിലും സ്പീക്കർ ധനപാലൻ അനുമതി നിഷേധിച്ചിരുന്നു.
കോ​യ​മ്പത്തൂർ ക​ളക്ട്രേ​റ്റി​ലേ​ക്കും തൂ​ത്തു​ക്കു​ടി ക​ള​ക്ട്രേ​റ്റി​ലേ​ക്കും മാ​ർ​ച്ച് ന​ട​ക്കു​ന്നു​ണ്ട്.