സ്വര്‍ണവില കുതിച്ചുയർന്നു; പവന് 30,680 ₹

മുംബൈ:സ്വർണവില പവന് 280 രൂപകൂടി 30,680 രൂപയായി. 3835 രൂപയാണ് ഗ്രാമിന്റെ വില. ഇത് സ്വർണത്തിന്റെ
എക്കാലത്തെയും ഉയർന്ന വിലയാണിത്. 30,480 രൂപയായിരുന്നു ഇതുവരെ പവന് രേഖപ്പെടുത്തിയിരുന്ന ഉയർന്ന വില. വരും ദിവസങ്ങളിൽ വില വർധന തുടരുമെന്നാണ് വിലയിരുത്തൽ.
ജനുവരി ഒന്നിന് 29,000 രൂപ നിലവാരത്തിലായിരുന്ന സ്വർണവിലയാണ് ഒന്നരമാസംകൊണ്ട് 1,680 രൂപവർധിച്ചത്.
ദേശീയ വിപണിയിൽ ഇന്നലെ വില ഉയർന്നെങ്കിലും ഇന്ന് കുത്തനെ ഇടിവുണ്ടായി. എംസിഎക്സിൽ 10 ഗ്രാമിന് 41,375 രൂപയാണ് വില.
കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ കാര്യമായിതന്നെ ബാധിക്കുമെന്ന ആശങ്കയാണ് വിലവർധനയുടെ കാരണം.