ചൈനയ്ക്ക് ഇന്ത്യയുടെ സഹായഹസ്തം

ന്യൂഡെൽഹി: കൊറോണ വൈറസിനെ നേരിടാനായി ചൈനയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. ചൈനയിലേക്ക് ഉടൻ മെഡിക്കൽ സാമഗ്രികൾ അയയ്ക്കുമെന്ന് ഇന്ത്യൻ അംബാസിഡർ വിക്രം മിസ്റി വ്യക്തമാക്കി.
ചൈനയ്ക്ക് ആവശ്യമായ സഹായങ്ങളുടെ വിശദാംശങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇത് പൂർത്തിയായാൽ സാധനങ്ങൾ അയയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി. മെഡിക്കൽ മാസ്കുകൾ, കയ്യുറകൾ, സ്യൂട്ടുകൾ എന്നിവ ആവശ്യമാണെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യകത കൂടിയതോടെ ചൈനയിൽ മാസ്കുകൾ കിട്ടാതായിരുന്നു. ഇത്തരം സാമഗ്രികളടക്കമുള്ളവയാകും ഇന്ത്യ ചൈനയ്ക്ക് കൈമാറുക.
വൈറസിനെതിരെ പൊരുതികൊണ്ടിരിക്കുന്ന ചൈനയിലെ ജനങ്ങൾക്ക് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. വൈറസിനെ തുരത്താൻ ചൈനയിലെ ജനങ്ങൾക്ക് ധൈര്യമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. വൈകാതെ വൈറസ് ബാധയെ കീഴടക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ചൈനീസ് മാധ്യമങ്ങൾക്ക് നൽകിയ വീഡിയോ സന്ദേശത്തിലാണ് മിസ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഇവയ്ക്ക് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ
കൊറോണ മൂലം പുതിയതായി 142 മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ചൈനയിൽ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1,665 ആയി ഉയർന്നു.

നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റിന് ഷി ജിൻപിങ്ങിന് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശം അയച്ചിരുന്നു.