കാട്ടുതീ അണയ്ക്കുന്നതിനിടെ രണ്ട് വനപാലകർ മരിച്ചു

തൃശൂർ: കൊറ്റമ്പത്തൂർ വനമേഖലയിൽ കാട്ടുതീയണക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് വനപാലകർ മരിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുകയായിരുന്ന വാച്ചർമാരായ ദിവാകരൻ, വേലായുധൻ എന്നിവരാണ് മരിച്ചത്.

ശങ്കരൻ എന്നയാളെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമപ്പട്ടി സ്വദേശിയാണ് മരിച്ച വേലായുധൻ. കൊടമ്പ് സ്വദേശിയാണ് ദിവാകരൻ.
ദേശമംഗലം കൊറ്റമ്പത്തൂർ കാട്ടിനുള്ളിലേക്ക് പടർന്നുപിടിച്ച തീ പൂർണമായും അണയ്ക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരുകയാണ്.