ഫെയ്‌സ്ബുക്കിലെ രണ്ടാമനെ കാണാൻ കാത്തിരിക്കുന്നു:ട്രംപ്

വാഷിംഗ്ടൺ: ഫെയ്സ് ബുക്കിലെ രണ്ടാമനെ കാണാൻ ഇന്ത്യൻ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി ട്വിറ്ററിലൂടെയാണ് ട്രംപ് സന്തോഷം പങ്കുവച്ചത്.

ഫെയ്സ്ബുക്കിലെ ഒന്നാമനാണ് ട്രംപ്. രണ്ടാമൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മാർക്ക് സുക്കൻബർഗ് ഇക്കാര്യം അടുത്തിടെ വ്യക്തമാക്കിയിരുന്നു.ഇത്

വലിയ ബഹുമാനമായി ഞാൻ കരുതുന്നു.. യഥാർത്ഥത്തിൽ, രണ്ടാഴ്ചക്കുള്ളിൽ ഞാൻ ഇന്ത്യയിലേക്ക് പോകുകയാണ്. അതിനായി കാത്തിരിക്കുന്നു’ ട്രംപ് ട്വീറ്റ് ചെയ്തു.

ട്രംപ് ആദ്യമായാണ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഈ മാസം 24-ന് അഹമ്മദാബാദിൽ എത്തുന്നത്. 25 ന് ന്യൂ ഡെൽഹി യിലാണ് സന്ദർശനം.ഇവിടെ അമേരിക്കയും ഇന്ത്യയും തമ്മിൽ നിർണായക ച ർച്ചകൾ നടക്കും നിർണായക ധാരണകളും പ്രഖ്യാപനങ്ങളും ഈ സന്ദർശത്തോടനുബന്ധിച്ച് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.