ജനസംഖ്യാ രജിസ്റ്റർ കേന്ദ്രം വിട്ടുവീഴ്ചയ്ക്ക്

ന്യൂഡെൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന സംസ്ഥാനങ്ങളെ അനുനയയിപ്പിക്കാൻ കേന്ദ്രം നീക്കം തുടങ്ങി.

ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ചയ്ക്ക് ഒരുങ്ങുന്നതായാണു റിപ്പോർട്ട് . രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറും ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രിമാരെ കാണുന്നത്. ഇതിന്റെ പുരോഗതി വിലയിരുത്തിയാകും കേന്ദ്രത്തിന്റെ നീക്കം.

ഏപ്രിൽ -സെപ്റ്റംബർ മാസത്തിനുള്ളിൽ എൻപിആർ, സെൻസസ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ കേരളം, ബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ ഇതിനോടു സഹകരിച്ചിട്ടില്ല.

നിയമ ഭേദഗതിയുടെ പേരിൽ സെൻസസ് നീണ്ടാൽ സർക്കാരിന് ക്ഷീണവും നാണക്കേടുമാകുമെന്നതിനാലാണ് തിരക്കിട്ട് വിട്ടുവീഴ്ചാ നീക്കം നടക്കുന്നത്.