ചീഫ് സെക്രട്ടറിയുടെ കാറും ബഹ്റ വാങ്ങിയത്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്ന കാർ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനം. അഞ്ചു കോടിയുടെ പൊലീസ് നവീകരണ ഫണ്ട് വകമാറ്റി വാങ്ങിയഉപയോഗിച്ച് വാങ്ങിയ വാഹനമാണിത്.
ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെഎല്‍ 01 സിഎല്‍ 9663 എന്ന വാഹനം 2019 ഓഗസ്റ്റ് 14നാണ് റജിസ്റ്റര്‍ ചെയ്തത്. സാധാരണ ചീഫ് സെക്രട്ടറിമാര്‍ ഉപയോഗിക്കുന്നത് ടൂറിസം വകുപ്പിന്റെ വാഹനമാണ്. അതതു വകുപ്പുകളിൽ നിന്നാണ് മന്ത്രിമാർക്കും സെക്രട്ടറിമാർക്കും വാഹനം നൽകുന്നത്.പോലീസിൽ നിന്ന് ചീഫ് സെക്രട്ടറിക്ക് വാഹനം നൽകാറില്ല.എന്നാൽ
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫിസിന്റെ വിശദീകരണം.വാഹനം വാങ്ങാൻ ഫണ്ടു കുറവുണ്ടായാല്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നും അവര്‍ പറയുന്നു.