ടോക്യോ: ജപ്പാൻ തീരത്ത് തടഞ്ഞ ആഡംബരകപ്പലിലെ ജീവനക്കാരനായ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാളെ വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇതോടെ ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലുള്ള ഇന്ത്യക്കാരിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ത്യക്കാരായ മറ്റു രണ്ടുപേർക്ക് വ്യാഴാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്. മൂവരും കപ്പൽ ജീവനക്കാരാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ആഡംബരക്കപ്പലായ ഡയമണ്ട് പ്രിൻസസ് യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് യോക്കോഹോമ പരിസരത്ത് ക്വാറന്റൈനിലാണുള്ളത്. 3700 ഓളം യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇവരിൽ 138 പേർ ഇന്ത്യക്കാരാണ്.
കപ്പലിലുള്ളവരിൽ 218 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.