ബെഹ്റയുടെ കാര്യത്തിൽ കൈമലർത്തി പിണറായി

തിരുവനന്തപുരം: ഡിജിപി ലോക് നാഥ് ബഹ്റക്കെതിരായ സിഎജി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് എബ്രഹാമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയത്.

സാധാരണ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നടപടിക്രമങ്ങളിലൂടെ പരിഹരിക്കാറാണ് പതിവ്. അത് ഇവിടെ പറയേണ്ട കാര്യമില്ല. ഇത് പറയേണ്ട ഫോറങ്ങളില്‍ വിശദീകരിക്കും. എന്നായിരുന്നു പിണറായിയുടെ പ്രതികരണം.ബെഹ്‌റയെ മാറ്റണമെന്ന തരത്തിലുള്ള പ്രതിപക്ഷനേതാവിന്റെ കത്തുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ‘എനിക്ക് കത്തൊന്നും കിട്ടിയിട്ടില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ബെഹ്‌റയെ മാറ്റുമെന്ന തരത്തിലുള്ള എന്തെങ്കിലും ചര്‍ച്ചയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരു ചിരി മാത്രമായിരുന്നു പിണറായിയുടെ മറുപടി.

താന്‍ എന്തെങ്കിലും പറഞ്ഞാൽ ചട്ടലംഘനമാകും എന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. ഒന്നും പറയാനില്ലെന്ന് ചീഫ് സെക്രട്ടറിയും പറഞ്ഞു.