തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് തൽക്കാലം നിർത്തിവെയ്ക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ.

ഒരുകാരണവശാലും തദ്ദേശ തിരഞ്ഞെടുപ്പ് നീണ്ടുപോകില്ല. ഒക്ടോബറിൽ തന്നെ തെരഞ്ഞെടുപ്പ് നടക്കും.

ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും കമ്മീഷണർ പ്രതികരിച്ചു.

വിധിപകർപ്പ് കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിൽ 2015-ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്നും 2019-ലെ വോട്ടർപട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ ചോദ്യംചെയ്ത് യുഡിഎഫ് നൽകിയ അപ്പീലിലായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.