ബെയ്ജിങ്: അടുത്ത രണ്ടാഴ്ചയിൽ കൊറോണ വൈറസ് മരണം രൂക്ഷതയിലെത്തുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ചൈനയിൽ അസ്വസ്തത പടർത്തുന്നു. കൊറോണ വൈറസ് ഭീഷണി ഫെബ്രുവരി അവസാനം വരെ തുടരുകയും ജീവഹാനി കൂടുകയും ചെയ്യുമെന്നാണ് ആരോഗ്യ ഉപദേഷ്ടാവും വൈറോളജിസ്റ്റുമായ ഷോങ് നൻഷാൻ പറയുന്നത്.
ഇന്നത്തെ ഔദ്യോഗിക അറിയിപ്പനുസരിച്ച് ചൈനയിൽ കൊറോണ വൈറസ് മരണം ഇതുവരെ 1107 ആയി. ദിവസേന നൂറിലേറെ പേർ എന്ന നിലയിലാണ് മരണനിരക്ക്.
44,138 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തോളം പേർ ഗുരുതരാവസ്ഥയിലുമാണ്. ഇപ്പോഴത്തെ നിലയിൽ മരണ നിരക്ക് രണ്ടായിരം കടക്കുമെന്നത് അധിത്യതരെയും ജനങ്ങളെയും ഞെട്ടിച്ചുണ്ട്.

അതിനിടെ ജപ്പാനിലെ യോക്കോഹാമയിൽ പിടിച്ച ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിലെ 175 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വെസ്റ്റർഡാം എന്ന കപ്പലിലെ രണ്ടായിരത്തോളം പേർ സംശയത്തിന്റെ നിഴലിലാണ്.
എന്നാൽ ആർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. കപ്പൽ തീരത്ത് അടുപ്പിക്കാനുള്ള ആവശ്യം വിവിധ രാജ്യങ്ങൾ നിഷേധിച്ചു. കപ്പലിൽ ജീവനക്കാരും യാത്രക്കാരുമായി 138 ഇന്ത്യക്കാരാണുള്ളത്. .ഇതിലാർക്കും വൈറസ് ബാധയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here