ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് പുതുക്കാം

തിരുവനന്തപുരം: വാഹനം ഓടിച്ചു കാണിക്കാതെ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് മാർച്ച് 31 വരെ പുതുക്കാം. കാലാവധി കഴിഞ്ഞ് അഞ്ചുവർഷം പിന്നിടുന്നതിനു മുമ്പേ പുതുക്കൽ അപേക്ഷ നൽകുന്നവർക്കാണ് റോഡ് ടെസ്റ്റ് ഒഴിവാകുക.

സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇക്കാര്യത്തിൽ താൽക്കാലിക ഇളവ് നൽകിയത്.

ഒക്ടോബർ മുതൽ കേന്ദ്ര നിയമഭേദഗതിയെത്തുടർന്ന് ലൈസൻസ് പുതുക്കുന്ന വ്യവസ്ഥകൾ ഏറെ സങ്കീർത്തമായിരുന്നു. പ്രവാസികൾ ധാരാളമുള്ള കേരളത്തിൽ നിർദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ, കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരിയെ കത്തിലൂടെ അറിയിച്ചിരുന്നു.

ഇതേ തുടർന്നാണ് ഇളവ് നൽകിയത്. ലൈസൻസ് കാലാവധി കഴിഞ്ഞ് അഞ്ചുവർഷത്തിനുള്ളിലാണെങ്കിൽ അപേക്ഷാഫീസും പിഴയും അടച്ചാൽ ലൈസൻസ് പുതുക്കി നൽകും. കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ ഏറെ ബുദ്ധിമുട്ടിലെന്നത് പ്രവാസികളടക്കം എല്ലാവർക്കും ഏറെ പ്രയോജനമാകും.