കട്ടപ്പന : മുത്തൂറ്റ് ഫിനാൻസ് കട്ടപ്പന ശാഖയിലെ വനിതാ മാനേജർക്ക് നേരേ സിഐടിയു പ്രവർത്തകരുടെ അക്രമം. ഇന്ന് രാവിലെ ഒമ്പതരയോടെ ഓഫീസ് തുറക്കാനെത്തിയപ്പോൾ മാനേജർ അനിത ഗോപാലിന്റെ തലയിലൂടെ സിഐടിയു പ്രവർത്തകർ മീൻവെള്ളം ഒഴിക്കുകയായിരുന്നു.

സംഭവം ഇങ്ങനെ; കുറെ സിഐടിയു പ്രവർത്തകർ ഓഫീസിന് മുന്നിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഓഫീസ് തുറക്കാൻ എത്തിയപ്പോൾ അതിലൊരാൾ ഓടിവന്ന് വലിയ പ്ലാസ്റ്റിക് പാത്രത്തിൽ മീൻവെള്ളം ഒഴിക്കുകയായിരുന്നുവെന്ന് അനിത ആരോപിച്ചു. തൊട്ടുപിന്നാലെ മറ്റൊരാളും ദേഹത്തേക്ക് മീൻവെള്ളം ഒഴിച്ചു. ഓഫീസിന്റെ പൂട്ട് തകരാറിലാക്കിയിരുന്നു. പിന്നീട് പൂട്ട് അറുത്താണ് ഓഫീസിൽ പ്രവേശിച്ചത്’, അനിത പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പും മുത്തൂറ്റ് ഫിനാൻസിന്റെ കട്ടപ്പന ശാഖയ്ക്ക് നേരേ അതിക്രമങ്ങളുണ്ടായിരുന്നു. തുടർന്ന് സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി പോലീസിനെ

പിൻവലിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here