ബെ​​​​യ്ജിം​​​​ഗ്: കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് രോ​​​ഗ​​​ബാ​​​ധിച്ച് മ​​​​രിച്ചവരുടെ എണ്ണം 820 കടന്നു. ചൈ​​​ന​​​യി​​​ൽ മാത്രം എണ്ണൂറിലേറെയാണ് മരണസംഖ്യ.
രണ്ടു ദശകത്തിനിടെ ഭീതി വിതച്ച കൊറോണ മ​​​​ര​​​​ണ​​​​സം​​​​ഖ്യ​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ, 2002 ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സാ​​​​ർ​​​​സി​​​​നെക്കാൾ ഭീകരനാണ്. സാ​​​​ർ​​​​സ് ബാധിച്ച് 744 പേ​​​​രാണ് മരിച്ച​​​​ത്.  ചൈനയിൽ ഇനിയും കൊറോണ മരണം ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന. ഈ മാസം അവസാനം രോഗം ഭീഷണിയായി തുടരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചൈ​​​​ന​​​​യി​​​​ലെ ഹു​​​​ബെ​​​​യ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ മാ​​​​ത്രം 91 കൊ​​​​റോ​​​​ണ മ​​​​ര​​​​ണം റി​​​​പ്പോ​​​​ർ​​​​ട്ടു ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ​​​​പ്ര​​​​വി​​​​ശ്യ​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​ണ് കൊറോണ വൈറ്റസിന്റെ പ്രഭവസ്ഥാനമായ വു​​​​ഹാ​​​​ൻ.
ചൈ​​​​ന​​​​യി​​​​ലെ 31 പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ലേ​​​​ക്കും രോ​​​​ഗം പ​​​​ട​​​​ർ​​​​ന്നു. ദേ​​​ശീ​​​യ ആ​​​രോ​​​ഗ്യ ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടു പ്ര​​​​കാ​​​​രം ഇ​​​​തു​​​​വ​​​​രെ 37287 പേ​​​​ർ​​​​ക്കാ​​​​ണു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​ന്ന​​​​ലെ മാ​​​​ത്രം 2656 പു​​​തി​​​യ കേ​​​​സു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ടു ചെ​​​​യ്തു. ഇ​​​​തേ​​​​സ​​​​മ​​​​യം വു​​​​ഹാ​​​​ൻ ഒ​​​​ഴി​​​​ച്ചു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ രോ​​​​ഗ​​​​ബാ​​​​ധ കു​​​​റ​​​​ഞ്ഞു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നു ക​​​​മ്മീ​​​​ഷ​​​​ൻ പറയുന്നു.
ചൈ​​​​നയ്ക്കു പു​​​​റ​​​​ത്തു ര​​​​ണ്ടു മ​​​​ര​​​​ണ​​​​ങ്ങ​​​​ളേ ഇ​​​​തി​​​​ന​​​​കം റി​​​​പ്പോ​​​​ർ​​​​ട്ടു ചെ​​​​യ്തി​​​​ട്ടു​​​​ള്ളു. ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലും ഹോ​​​​ങ്കോം​​​​ഗി​​​​ലും ഓ​​​​രോ​​​​ മരണം. ശ​​​​നി​​​​യാ​​​​ഴ്ച ഒ​​​​രു അ​​​​മേ​​​​രി​​​​ക്ക​​​​ൻ വ​​​​നി​​​​ത​​​​യും ജ​​​​പ്പാ​​​​ൻ​​​​കാ​​​​ര​​​​നും കൊ​​​​റോ​​​​ണ ബാ​​​​ധി​​​​ച്ച് ചൈ​​​​ന​​​​യി​​​​ൽ മ​​​​രി​​​​ച്ചു.
ചൈ​​​​ന​​​​യി​​​​ലേ​​​​ക്ക് അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ ദൗ​​​​ത്യ സം​​​​ഘ​​​​ത്തെ അ​​​​യ​​​​യ്ക്കു​​​​മെ​​​​ന്ന് ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന വ്യ​​​​ക്ത​​​​മാ​​​​ക്കി. സം​​​​ഘ​​​​ത്തി​​​​ന്‍റെ നേ​​​​താ​​​​വ് അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച ത​​​​ന്നെ യാ​​​​ത്ര തി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ടെ​​​​ഡ്രോ​​​​സ് അ​​​​ഡ്ഹ​​​​നോം അ​​​​റി​​​​യി​​​​ച്ചു.

രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രി​​​​ൽ ര​​​​ണ്ടു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു മാ​​​​ത്ര​​​​മേ അ​​​​തു മാ​​​​ര​​​​ക​​​​മാ​​​​വു​​​​ന്നു​​​​ള്ളു​​​​വെ​​​​ന്ന് ലോ​​​​കാ​​​​രോ​​​​ഗ്യ സംഘടന വ്യക്തമാക്കി.
ഹോ​​ങ്കോം​​ഗ് തു​​റ​​മു​​ഖ​​ത്ത് ന​​ങ്കൂ​​ര​​മി​​ട്ടി​​രി​​ക്കു​​ന്ന വേ​​ൾ​​ഡ് ഡ്രീം ​​ ക​​പ്പ​​ലി​​ലെ യാ​​ത്ര​​ക്കാ​​ർ​​ക്ക് രോ​​ഗം ബാ​​ധി​​ച്ചി​​ട്ടി​​ല്ലെ​​ന്നു പ​​രി​​ശോ​​ധ​​ന​​യി​​ൽ തെ​​ളി​​ഞ്ഞു. അ​​ഞ്ചു​​ദി​​വ​​സ​​മാ​​യി 3600 യാ​​ത്രി​​ക​​ർ പു​​റ​​ത്തി​​റ​​ങ്ങാ​​തെ ക​​പ്പ​​ലി​​നു​​ള്ളി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു. കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധി​​ച്ചി​​ട്ടി​​ല്ലെ​​ന്നു തെ​​ളി​​ഞ്ഞ സ്ഥി​​തി​​ക്ക് മു​​ഴു​​വ​​ൻ യാ​​ത്ര​​ക്കാ​​രു​​ടെ​​യും ക്വാ​​റ​​ന്‍റൈ​​ൻ അ​​വ​​സാ​​നി​​പ്പി​​ച്ചു. യാ​​ത്ര​​ക്കാ​​ർ​​ക്ക് നി​​ർ​​ബാ​​ധം പു​​റ​​ത്തി​​റ​​ങ്ങി സ​​ഞ്ച​​രി​​ക്കാം. 
എന്നാൽ ജ​​പ്പാ​​നി​​ലെ യോ​​ക്കോ​​ഹ​​മ തു​​റ​​മു​​ഖ​​ത്തു ന​​ങ്കൂ​​ര​​മി​​ട്ടി​​രി​​ക്കു​​ന്ന ഡ​​യ​​മ​​ൻ​​ഡ് പ്രി​​ൻ​​സ​​സ് എ​​ന്ന ആ​​ഡം​​ബ​​ര​​ക്ക​​പ്പ​​ലി​​ലെ 64 യാ​​ത്ര​​ക്കാ​​ർ​​ക്ക് ഇ​​തി​​നം രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു.3700 പേ​​രാ​​ണു ക​​പ്പ​​ലി​​ലു​​ള്ള​​ത്.

LEAVE A REPLY

Please enter your comment!
Please enter your name here