ഒ​മ​ര്‍ അ​ബ്ദു​ള്ള​യ്ക്കും മെ​ഹ്ബൂ​ബക്കു​മെ​തി​രെ കരിനിയമം

ശ്രീ​ന​ഗ​ര്‍: ക​ശ്മീ​രി​ല്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ക​ഴി​യു​ന്ന ജ​മ്മു​കാ​ഷ്മീ​ർ മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഒ​മ​ര്‍ അ​ബ്ദു​ള്ള, മെ​ഹ്ബൂ​ബ മ​ഫ്തി എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​തു​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി. വി​ചാ​ര​ണ കൂ​ടാ​തെ ആ​രെ​യും മൂ​ന്ന് മാ​സം​വ​രെ ക​സ്റ്റ​ഡി​യി​ല്‍​വ​യ്ക്കാ​ന്‍ പോ​ലീ​സി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​താ​ണ് പൊ​തു​സു​ര​ക്ഷാ നി​യ​മം.
ഇ​വ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ​നി​ന്നും വി​ട്ട​യ​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഒ​മ​റി​നും മെ​ഹ്ബൂ​ബ​യ്ക്കും എ​തി​രെ പു​തി​യ കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
ഒ​മ​ര്‍ അ​ബ്ദു​ള്ള​യു​ടെ പി​താ​വ് ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യ്‌​ക്കെ​തി​രെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍​ ഈ ​നി​യ​മം ചു​മ​ത്തി​യി​രു​ന്നു.
ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ നാ​ൽ​പ്പ​ത്തി​യൊ​ൻ​പ​തു​കാ​ര​നാ​യ ഒ​മ​റി​നേ​യും അ​റു​പ​തു​കാ​രി​യാ​യ മെ​ഹ​ബൂ​ബ​യേ​യും 2019 ഓഗ​സ്റ്റ് അ​ഞ്ചി​ന് സ​ർ​ക്കാ​ർ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കിയത്. ദീർഘനാളായി വീട്ടുതടങ്കലിൽ കഴിയുന്ന മൂവരുടെയും മോചനം അനിശ്ചിതമായി നീളുമെന്നാണ് അറിയുന്നത്.