മുംബൈ: ബജറ്റിൽ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനാൽ രണ്ടു മാസത്തിനകം മൊബൈൽ ഫോണുകളുടെ വിലയിൽ കാര്യമായ വർധനയുണ്ടാകും. രണ്ടു മുതൽ 7 ശതമാനംവരെ വർധനവുണ്ടാകുമെന്നാണ് സൂചന.

മൊബൈൽ ഫോണുകളുടെ ഇറക്കുമതി ഇന്ത്യയിൽ കുറവാണ്. എന്നാൽ ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങളുടെ തീരുവ വർധിപ്പിച്ചത് വിലവർധനയ്ക്ക് ഇടയാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

മദർബോർഡ്, പ്രിന്റഡ് സർക്യൂട്ട് ബോർഡ് എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽനിന്ന് 20ശതമാനമായാണ് ഉയർത്തിയത്. മൊബൈൽ ഫോണിനാവശ്യമായ മറ്റ് ഭാഗങ്ങളുടെ തീരുവയും വർധിപ്പിച്ചിട്ടുണ്ട്.

ആഭ്യന്തര വിപണിയിൽ വിൽക്കുന്ന മൊബൈൽ ഫോണുകളിൽ 97 ശതമാനവും രാജ്യത്തുതന്നെ നിർമിക്കുന്നവയാണ്. ആപ്പിൾ കമ്പനി ചില ഫോണുകൾ രാജ്യത്ത് നിർമിക്കുന്നുണ്ടെങ്കിലും ജനപ്രിയ മോഡലുകൾ ഇറക്കുമതിചെയ്യുകയാണ്.