രാ​ജ്യ​വ്യാ​പ​ക​മാ​യി എ​ൻ​ആ​ർ​സി ന​ട​പ്പാ​ക്കില്ലെന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വ്യാ​പ​ക​മാ​യി ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ (എ​ൻ​ആ​ർ​സി) ന​ട​പ്പാ​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യക്തമാക്കി.
പാ​ർ​ല​മെ​ന്‍റി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ് ഇ​ക്കാ​ര്യം അറിയിച്ചത്. 
രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സർക്കാരിന് തിരിച്ചടിയായതിന്റെ പശ്ചാതലത്തിലാണ് ഇക്കാര്യത്തിൽ പിന്നോക്കം പോകുന്ന നിലപാട് കേന്ദ്രമെടുത്തത് എന്നാണ് സൂചന.

രാ​ജ്യ​വ്യാ​പ​ക​മാ​യി പൗ​ര​ൻ​മാ​രു​ടെ ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​തു​വ​രെ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. എ​ൻ​ആ​ർ​സി ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​ത് ജ​ന​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ അ​ധി​ക ബാ​ധ്യ​ത​യാ​കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ഇ​പ്പോ​ൾ ഉ​യ​രു​ന്നി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 
ഡി​സം​ബ​റി​ലാ​ണ് സി​എ​എ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യ​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​തി​ന്‍റെ ക​ര​ടു നി​യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.