വിവാഹത്തിന് ചൈനയിൽ നിന്ന് നാട്ടിലെത്തിക്കണമെന്ന് യുവതി

ന്യൂഡെൽഹി: ഈ മാസം നടക്കാനിരിക്കുന്ന വിവാഹത്തിനു മുമ്പേ ചൈനയിൽ നിന്ന് തന്നെ നാട്ടിലെത്തിക്കണമെന്ന് കേന്ദ്രത്തോട് ആന്ധ്രക്കാരി യുവതിയുടെ അഭ്യർഥന.
കൊറോണ ദീതി പരത്തുന്ന വുഹാനിൽ കഴിയുന്ന ആന്ധ്ര കുർണൂൽ സ്വദേശി ജ്യോതിയാണ് വീഡിയോയിലൂടെ കേന്ദ്ര സർക്കാരിന്റെ സഹായം തേടിയത്. കൊറോണ വിവാഹം മുടക്കുമോ എന്ന സംശയത്തിലാണിപ്പോൾ യുവതി.

‘വുഹാനിലെ ഇന്ത്യക്കാരെ തിരികൊണ്ടു പോകാൻ ആദ്യ എയർ ഇന്ത്യ വിമാനം വന്നപ്പോൾ 58 അംഗ സംഘത്തിൽ നിന്ന് തന്നെയും മറ്റൊരാളെയും പനിയായതിനാൽ ഒഴിവാക്കുകയായിരുന്നു.
നിങ്ങളെ അടുത്ത തവണ കൊണ്ടുപോകാമെന്നാണ് അപ്പോൾ അറിയിച്ചത്.
വൈകീട്ട് രണ്ടാമത്തെ വിമാനത്തിലും കൊണ്ടുപോകാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നോ ഇല്ലെന്നോ ചൈനീസ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഞങ്ങൾ പൂർണ ആരോഗ്യവതികളാണ്.ഇത് തെളിയിക്കാൻ വൈദ്യപരിശോധനയ്ക്ക് തയ്യാറാണ് ‘. ജ്യോതി വീഡിയോയിൽ പറയുന്നു.
എനിക്കിപ്പോൾ പനിയില്ല. കൊറോണ ബാധിച്ചതിന്റെ ലക്ഷണങ്ങളുമില്ല. എന്നെ തിരികെ വീട്ടിലെത്തിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുകയാണ്. എന്തായാലും തന്റെ അഭ്യർഥനയ്ക്ക് ഫലമുണ്ടാകുമെന്ന് ജ്യോതി വിശ്വസിക്കുന്നു.
പനിയായതിനാൽ ജ്യോതിയടക്കം പത്ത് ഇന്ത്യക്കാരെ വുഹാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള രണ്ടുസംഘങ്ങളിലും ഉൾപ്പെടുത്തിയിരുന്നില്ല.