ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണറെ നീക്കി

ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ പ്രക്ഷോഭം നടക്കുന്ന രണ്ട് സ്ഥലങ്ങളിൽ വെടിവെപ്പുണ്ടായ സാഹചര്യത്തിൽ സൗത്ത് ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചിന്മയ് ബിസ്വാളിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ചിന്മയ് ബിസ്വാൾ സ്വീകരിച്ച നടപടികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി.
ഉത്തരവാദിത്തം കാര്യക്ഷമായി നിറവേറ്റുന്നതിൽ ഡപ്യൂട്ടി കമ്മീഷണർ വീഴ്ച വരുത്തിയെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കുമാർ ഗ്യാനേഷിന് പകരം ഇടക്കാല ചുമതല നൽകിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടക്കുന്ന ഡൽഹിയിലെ ഷഹീൻബാഗിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

പുതിയ ഡിസിപിയായി നിയമിക്കാൻ യോഗ്യരായ മൂന്ന് പേരുകൾ നിർദ്ദേശിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡിസിപി ചിന്മയ് ബിസ്വാൾ ചുമതലകൾ ഉടൻ ഒഴിയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ടു ചെയ്യണമെന്നു മാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള നിർദ്ദേശം.
രാജ്യതലസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെയും പോലീസ് നിരീക്ഷകന്റെയും റിപ്പോർട്ടുകൾ കമ്മീഷൻ പരിഗണിച്ചു. National – Yesterday