നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി

കൊച്ചി:നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി. കോതമംഗലം സ്വദേശിയായ ഐശ്വര്യയാണ് പങ്കാളി.

ഇന്ന് രാവിലെ കോതമംഗലം കലാ ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. കലൂര്‍ റെന ഓഡിറ്റോറിയത്തില്‍
വൈകിട്ട് താരങ്ങളും ചലച്ചിത്ര പ്രവർത്തകരുമടക്കം പങ്കെടുക്കുന്ന വിവാഹസല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.

ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായ വിഷ്ണു 2015 ല്‍ ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലെ സഹതിരക്കഥാകൃത്തായാണ് മലയാളികള്‍ക്ക് സുപരിചിതനായത്. പിന്നീട് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷ’നിലൂടെ അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനായി. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്നീ ചിത്രങ്ങള്‍ക്ക് വിഷ്ണു തിരക്കഥ രചിച്ചിരുന്നു.