മൗ​ണ്ട് മൂംഗ​നൂ​യി: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പപര ഇ​ന്ത്യയ്ക്ക് നൂറുമേനി.
അങ്ങനെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായി ഇന്ത്യ. അ​ഞ്ചാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ഏ​ഴു റ​ണ്‍​സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 164 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കി​വീ​സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ ഒ​മ്പതു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 156 റ​ണ്‍​സ് നേ​ടാ​നേ ക​ഴി​ഞ്ഞുള്ളു. നാ​ലോ​വ​റി​ൽ വെ​റും 12 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്നുവി​ക്ക​റ്റ് വീഴ്ത്തിയ ജ​സ്പ്രീ​ത് ബുംറയാണ് ഇന്ത്യയുടെ വിജയശിൽപി.ബുംറായുടെ

പ്ര​ക​ട​ന​മാ​ണ് കി​വീ​സി​നെ ത​ക​ർ​ത്ത​ത്. ഒരു മെയ്ഡൻ എറിഞ്ഞ ബുംറ റെക്കോർഡ് ബുക്കിലും ഇടം നേടി. ട്വിന്റി-20 ചരിത്രത്തിൽ ഏഴു മെയ്ഡൻ എറിഞ്ഞ് ഏറ്റവും കൂടുതൽ മെയ്ഡനുള്ള റെക്കോർഡാണ് ബുംറ സ്വന്തമാക്കിയത്. രണ്ടു വി​ക്ക​റ്റു​ക​ളു​മാ​യി ന​വ​ദീ​പ് സൈ​നി, ഷ​ർ​ദു​ൾ താ​ക്കു​ർ എ​ന്നി​വ​ർ ബും​റ​യ്ക്കു പി​ന്തു​ണ ന​ൽ​കി.

വി​രാ​ട് കോ​ഹ്ലി​ക്കു വി​ശ്ര​മം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് രോ​ഹി​ത് ശ​ർ​മ​യു​ടെ നാ​യ​ക​ത്വ​ത്തി​ലാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ ബാ​റ്റു ചെ​യ്യു​ന്ന​തി​നി​ടെ രോ​ഹി​തി​നു പ​രി​ക്കേ​റ്റു. ഇ​തേ​തു​ട​ർ​ന്ന് കെ.​എ​ൽ. രാ​ഹു​ലാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യെ ന​യി​ച്ച​ത്.  ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും തിളങ്ങിയ രാഹുലാണ് മാൻ ഓഫ് ദി സീരീസ്.

ആ​ദ്യ ബാ​റ്റു ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 163 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. രോ​ഹി​ത് ശ​ർ​മ​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യും കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ ബാ​റ്റിം​ഗു​മാ​ണ് ഇ​ന്ത്യ​ക്കു ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 41 പ​ന്തി​ൽ​നി​ന്ന് 60 റ​ണ്‍​സ് നേ​ടി​യ രോ​ഹി​ത് റി​ട്ട​യ​ഡ് ഹ​ർ​ട്ടാ​യി മ​ട​ങ്ങി. 33 പ​ന്തി​ൽ​നി​ന്ന് 45 റ​ണ്‍​സാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ സം​ഭാ​വ​ന. ശ്രേ​യ​സ് അ​യ്യ​ർ (31 പ​ന്തി​ൽ 33), മ​നീ​ഷ് പാ​ണ്ഡെ (നാ​ലു പ​ന്തി​ൽ 11) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ​നി​ന്നു. 

കെ.​എ​ൽ. രാ​ഹു​ലി​നൊ​പ്പം ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ മ​ല​യാ​ളി​താ​രം സ​ഞ്ജു സാം​സ​ണ്‍ അ​ഞ്ചു പ​ന്തി​ൽ ര​ണ്ടു റ​ണ്‍​സെ​ടു​ത്തു മ​ട​ങ്ങി. ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ ര​ണ്ടാം ഓ​വ​റി​ൽ കു​ഗ്ലെ​ജ​ന്‍റെ മൂ​ന്നാം പ​ന്തി​ൽ സാ​ന്‍റ്ന​ർ പി​ടി​ച്ചാ​ണു സ​ഞ്ജു പു​റ​ത്താ​യ​ത്. 

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കി​വീ​സി​ന് തു​ട​ക്ക​ത്തി​ൽ​ത​ന്നെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. 17 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ മാ​ർ​ട്ടി​ൻ ഗ​പ്റ്റി​ൽ (2), കോ​ളി​ൻ മ​ണ്‍​റോ (15), ടോം ​ബ്രൂ​സ് (0) എ​ന്നി​വ​ർ പ​വ​ലി​യ​നി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്ന് ഒ​ത്തു​ചേ​ർ​ന്ന ടിം ​സീ​ഫ​ർ​ട്ട് (50), റോ​സ് ടെ​യ്ല​ർ (53) കൂ​ട്ടു​കെ​ട്ട് കി​വീ​സ് ഇ​ന്നിം​ഗ്സി​നെ ക​ര​ക​യ​റ്റി. ശി​വം ദു​ബെ എ​റി​ഞ്ഞ പ​ത്താം ഓ​വ​ർ മ​ത്സ​രം ഇ​ന്ത്യ​യു​ടെ കൈ​യി​ൽ​നി​ന്നു ക​ള​ഞ്ഞെ​ന്നു​ത​ന്നെ തോ​ന്നി​പ്പി​ച്ചു. സീ​ഫ​ർ​ട്ടും ടെ​യ്ല​റും ചേ​ർ​ന്നു ഈ ​ഓ​വ​റി​ൽ 34 റ​ണ്‍​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

കൂ​ട്ടു​കെ​ട്ട് കി​വീ​സ് ഇ​ന്നിം​ഗ്സ് 100 ക​ട​ത്തി​യ​തി​നു പി​ന്നാ​ലെ സീ​ഫ​ർ​ട്ടി​നെ വീ​ഴ്ത്തി സൈ​നി ഇ​ന്ത്യ​യെ മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു. തൊ​ട്ട​ടു​ത്ത ഓ​വ​റി​ൽ ബും​റ സാ​ന്‍റ്ന​റെ വീ​ഴ്ത്തി. പി​ന്നീ​ട് കി​വീ​സി​ന്‍റെ ബാ​റ്റിം​ഗ് നി​ര ത​ക​ർ​ന്നു. പി​ടി​ച്ചു​നി​ന്ന ടെ​യ്ല​റെ​യും സൈ​നി വീ​ഴ്ത്തി​യ​തോ​ടെ 116/3 എ​ന്ന നി​ല​യി​ൽ​നി​ന്ന് 141/9 എ​ന്ന നി​ല​യി​ലേ​ക്കു കി​വീ​സ് വീ​ണു. ഒ​ടു​വി​ൽ ഏ​ഴു റ​ണ്‍​സ് അ​ക​ലെ കി​വീ​സ് ബാ​റ്റിം​ഗ് പ​ത്തി​താ​ഴ്ത്തി.