ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം ജോ​ക്കോ​വി​ച്ചിന്

മെ​ൽ​ബ​ണ്‍: സെ​ർ​ബി​യ​യു​ടെ നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം നി​ല​നി​ർ​ത്തി. ഓ​സ്ട്രി​യ​യു​ടെ ഡൊ​മി​നി​ക്ക് തീ​മി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വെ​റ്റ​റ​ൻ ജോ​ക്കോ ത​ന്‍റെ 17 ാം ഗ്രാ​ൻ​സ്‌ലാം ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. മെ​ൽ​ബ​ൺ പാ​ർ​ക്കി​ൽ ജോ​ക്കോ​വി​ച്ചി​ന്‍റെ എ​ട്ടാ​മ​ത്തെ കി​രീ​ടം കൂ​ടി​യാ​ണി​ത്. സ്കോ​ർ: 6-4, 4-6, 2-6, 6-3, 6-4.

മ​ത്സ​ര​ത്തി​നി​ടെ പു​റം​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട സെ​ർ​ബി​യ​ൻ താ​രം ര​ണ്ടു ത​വ​ണ ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടി. മൂ​ന്നാം ഗ്രാ​ൻ​സ്‌ലാം ​ഫൈ​ന​ൽ ക​ളി​ക്കു​ന്ന തീ​മി​നു ത​ന്‍റെ ക​ന്നി​ക്കി​രീ​ട​മെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​ക്കാ​ൻ മെ​ൽ​ബ​ൺ പാ​ർ​ക്കി​ലും സാ​ധി​ച്ചി​​ല്ല. ജോ​ക്കോ​വി​ച്ചി​ന്‍റെ പ​രി​ച​യ​സ​മ്പ​ന്ന​ത​യ്ക്കു മു​ന്നി​ൽ തീം ​അ​ട​യ​റ​വു​പ​റ​യു​ക​യാ​യി​രു​ന്നു.