വിദ്യാര്‍ഥിയെ കൂവിപ്പിച്ചു; ടൊവിനോക്കെതിരേ കെ.എസ്.യു നടപടിക്ക്

മാനന്തവാടി: വിദ്യാർഥിയെ നിർബന്ധിച്ച് കൂവിപ്പിച്ച നടൻ ടൊവിനോ തോമസിനെതിരേ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു.
മാനന്തവാടി മേരിമാത കോളേജിലാണ് സംഭവം.

കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കള്കടർക്കും സബ് കളക്ടർക്കുമൊപ്പമാണ് ടൊവിനോ വേദി പങ്കിട്ടത്. ടൊവിനോയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ഒരു വിദ്യാർഥി സദസ്സിൽ നിന്നും കൂവി. വിദ്യാർഥിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തുകയും മൈക്കിലൂടെ കൂവാൻ ടൊവിനോ നിർബന്ധിക്കുകയായിരുന്നു.

ആദ്യം വിസമ്മതിച്ച വിദ്യാർഥി മൈക്കിലൂടെ നാല് പ്രാവശ്യം ഉറക്കെ കൂവിയാണ് കുട്ടി സ്റ്റേജ് വിട്ടത്.

പൊതുസമൂഹത്തിന് മുന്നിൽ വിദ്യാർഥിയെ ടൊവിനോ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു പരാതി നൽകുന്നത്.