ന്യൂഡെൽഹി: ഏറ്റവും കൂടുതൽ സമയം ബജറ്റ് അവതരിപ്പിച്ച് പുതിയ റെക്കോർഡിട്ട് ധനമന്ത്രി നിർമല സീതാരാമൻ. രണ്ടു മണിക്കൂർ 15 മിനിറ്റ് എന്ന
സ്വന്തം റെക്കോർഡാണ് നിർമല സീതാരാമൻ ഭേദിച്ചത്. രണ്ട് മണിക്കൂർ 40 മിനിറ്റ് സമയമെടുത്താണ് ഇന്ന് അവർ ബജറ്റ് അവതരണം നടത്തിയത്.
ആരോഗ്യം മോശമായതിനെ തുടർന്ന് അവസാന രണ്ടു പേജ് വായിക്കുകയും ചെയ്തില്ല. അതുകൂടി വായിച്ചിരുന്നെങ്കിൽ സമയം വീണ്ടും കുടുമായിരുന്നു.

2019 ലാണ് നിർമല സീതാരാമൻ ധനകാര്യ മന്ത്രിയെന്ന നിലയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
അതിന് മുമ്പ് ജസ്വന്ത് സിങിന്റെ പേരിലായിരുന്നു റെക്കോർഡ്. 2003-ൽ രണ്ട് മണിക്കൂർ 13 മിനിറ്റായിരുന്നു ജസ്വന്ത് സിങിന്റെ ബജറ്റവതരണം. 2014-ൽ അരുൺ ജെയ്റ്റ്ലി രണ്ട് മണിക്കൂർ 10 മിനിറ്റെടുത്ത് ബജറ്റവതരണം നടത്തിയിട്ടുണ്ട്.