കൊറോണ വൈറസ് ബാധ നീണ്ടു നിൽക്കുമെന്ന് വിദഗ്ധർ

ബ​യ്ജിം​ഗ്: ചൈ​ന​യി​ലും ലോകമെങ്ങും പ​ട​രു​ന്ന കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത കുറയാൻ സമയമെടുക്കുമെന്ന് വി​ദ​ഗ്ധ​രുടെ അഭിപ്രായം.
ചൈ​നയിൽ കുറഞ്ഞത് പത്തു ദിവസം കൂടി കൊറോണ വൈറസ് പടർന്നു പിടിക്കുമെന്ന് സ​ർ​ക്കാ​രി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വ് ചോം​ഗ് നാ​ൻ​ഷ​ൻ പറയുന്നു.
മൂന്നാഴ്ച്ചക്കിടെ ചൈ​ന​യി​ൽ ആ​റാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചു. 2003 ൽ ചൈ​ന​യി​ൽ പടർന്ന സാ​ർ​സ് ( സി​വി​യ​ർ അ‌​ക്യൂ​ട്ട് റെ​സ്പി​രേ​റ്റ​റി സി​ൻ​ഡ്രം) ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാണിത്. സാ​ർ​സ് പടർന്നപ്പോൾ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ ശാ​സ്ത്ര​ജ്ഞ​ൻ ചോം​ഗ് നാ​ൻ​ഷ​നാണ് സ​ർ​ക്കാ​രി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വായി കൊറോണ വൈറസ് ബാധ തടയുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ ഏകോപിപ്പിക്കുന്നത്

ഫെബ്രുവരി ആദ്യവാരം രോ​ഗ​വ്യാ​പ​നം മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തു​മെന്നാ​ണ് ചോംഗ് പറയുന്നത്. സാ​ർ​സ് ആ​റു​മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്നെങ്കിൽ കൊ​റോ​ണ​ അത്ര നാൾ നീണ്ടു നിൽക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഹോ​ങ്കോം​ഗി​ലെ വി​ദ​ഗ്ധ​ർ പറയുന്നത് ഏ​പ്രി​ൽ വ​രെ കൊറോണ തീവ്രമായി ടരുമെന്നാണ്.കൊറോണ വൈറസ് ആഗോളതലത്തിൽ പടർന്നു പിടിക്കുകയും മൂന്നു മാസത്തേക്ക് നിലനിൽക്കുകയും ചെയ്യുമെന്ന് ഹോ​ങ്കോം​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മെ​ഡി​ക്ക​ൽ സ്കൂ​ൾ ത​ല​വ​ൻ ഗ​ബ്രി​യേ​ൽ ല്യൂം​ഗ് വ്യക്തമാക്കുന്നു.
മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു രോ​ഗ​ബാ​ധ പടരുന്നത് വൈറസ് ബാധ തീ​വ്ര​മാ​കാ​നി​രി​ക്കുന്നതിന്റെ സൂചനയാണെന്ന് അ​ദ്ദേ​ഹം മുന്നറിയിപ്പ് നൽകുന്നു.
ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ചൈ​ന​യി​ലെ വ​ൻ ന​ഗ​ര​ങ്ങ​ളായ ബെ​യ്ജിം​ഗ്, ഷാ​ങ്ഹാ​യ്, ചോ​ങ്കിം​ഗ്, ഷെ​ൻ​ചെ​ൻ, ഗ്വാം​ഗ്ച്യു എന്നിവിടങ്ങളിൽ രോ​ഗ​വ്യാ​പ​നം മൂ​ർ​ധ​ന്യ​ത്തി​ലാ​കു​കയെന്ന് ല്യൂം​ഗ് പ്രവചിക്കുന്നു.