രഞ്ജി ട്രോഫി :കേരളത്തിന് കനത്ത തിരിച്ചടി

ഓങ്കൂൾ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും കനത്ത തോൽവി. ആന്ധ്രാ പ്രദേശ് ഏഴു വിക്കറ്റിനാണ് കേരളത്തെ തോൽപിച്ചത്. കേരളത്തിന്റെ 43 റൺസ് വിജയലക്ഷ്യം 15.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അവസാനിച്ചു.

ഇതോടെ എലൈറ്റ് ഗ്രൂപ്പിൽ കേരളത്തിന്റെ തരംതാഴ്ത്തൽ ഉറപ്പായി. സീസണിൽ കേരളത്തിന്റെ അഞ്ചാം തോൽവിയാണിത്.
പഞ്ചാബിനെതിരേ മാത്രമാണ് കേരളം വിജയിച്ചത്. ബംഗാൾ, ഹൈദരാബാദ്, ഗുജറാത്ത്, രാജസ്ഥാൻ. ടീമുകളോട് തോറ്റ കേരളം ദയനീയ പരാജയമാണ് ഇന്ന് ആന്ധ്രയിൽ നിന്ന് ഏറ്റുവാങ്ങിയത്.നേരത്തേ ഡൽഹിയോട് സമനില പാലിച്ചിരുന്നു.

ഒന്നാമിന്നിങ്സിൽ 93 റൺസ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്സിനിറങ്ങിയ കേരളത്തിന്റെ ബാറ്റിങ് നിര ഒരിക്കൽകൂടി പരാജയമായി. 132 റൺസിന് കേരളം പുറത്തായി. വെറും 45 ഓവർ മാത്രം നീണ്ടു നിന്ന ഇന്നിങ്സിൽ 24 റൺസെടുത്ത രോഹൻ പ്രേമാണ് കേരളത്തിന്റെ ടോപ്പ്സ്കോറർ.

കേരളത്തിനായി ജലജ് സക്സേന രണ്ടും നിധീഷ് എം.ഡി ഒരു വിക്കറ്റും നേടി.
ഓപ്പണർ പ്രശാന്ത് കുമാറിന്റെ അർധ സെഞ്ചുറിയാണ് ആന്ധ്രയെ ലീഡിലേക്ക് നയിച്ചത്. 237 പന്തുകൾ നേരിട്ട് 11 ഫോറടക്കം 79 റൺസെടുത്ത പ്രശാന്ത് ഏഴാമതായാണ് പുറത്തായത്. ഗിരിനാഥ് (41), നിധീഷ് കുമാർ (39) എന്നിവരും ആന്ധ്രയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

കേരളത്തിനായി ക്യാപ്റ്റൻ ജലജ് സക്സേനയും ബേസിൽ തമ്പിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. എം.ഡി നിധീഷ്, എൻ.പി ബേസിൽ, അഭിഷേക് മോഹൻ എന്നിവർ ഓരോ വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ വാലറ്റത്ത് ബേസിൽ തമ്പി (53 പന്തിൽ 42)യാണ് കേരളത്തിന്റെ സ്കോർ 150 കടത്തിയത്.

​കേ​ര​ള​ത്തി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 135 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. 24 റ​ണ്‍​സ് നേ​ടി​യ രോ​ഹ​ൻ പ്രേം ​ടോ​പ് സ്കോ​റ​റാ​യി. 93 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി​യാ​ണ് കേ​ര​ളം ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ​ത്.

സ്കോ​ർ: കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സ് 162, ര​ണ്ടാം ഇ​ന്നിം​ഗ്സ് 135. ആ​ന്ധ്ര ഒ​ന്നാം ഇ​ന്നിം​ഗ്സ് 255, ര​ണ്ടാം ഇ​ന്നിം​ഗ്സ് 43/3.