കൊറോണ:ഇന്ത്യ ചൈനയിലേക്കുള്ള വിമാനങ്ങൾ നിർത്തുന്നു

ന്യൂഡെൽഹി: കൊറോണ വൈറസ് ബാധ പടരുന്നതിനാൽ ചൈനയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും താത്കാലികമായി നിർത്തിവയ്ക്കും.
ഈ മാസം 31 മുതൽ ഫെബ്രുവരി 14 വരെ ഡൽഹി-ഷാൻഹായ് സർവ്വീസ് നിർത്തിവയ്ക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

ഫെബ്രുവരി ഒന്ന് മുതൽ 20 വരെ ഡൽഹിയിൽനിന്ന് ചൈനയിലെ ചെങ്ഡുവിലേക്കുള്ള സർവീസും ബെംഗളൂരുവിൽനിന്ന് ഹോങ്കോങ്ങിലേക്കുള്ള സർവീസ് ഇൻഡിഗോയുമാണ് താത്കാലികമായി നിർത്തിവയ്ക്കുന്നത്.

വിദേശ രാജ്യങ്ങൾ പലതും ചൈനയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയർലൈൻസ് ചൈനയിലേക്കുള്ള സർവീസ് പൂർണമായും നിർത്തി.

ഇന്ത്യ-സൗത്ത് ഏഷ്യ പരിധിയിൽ സർവീസ് നടത്തുന്ന വിമാനങ്ങളിലെ ജീവനക്കാർ നിർബന്ധമായും എൻ95 മാസ്ക് ഉപയോഗിക്കണമെന്ന് എയർ ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്.

ചൈനയിലെ കൊറോണ വൈറസ് ബാധ പ്രദേശത്ത് യാത്ര വിലക്കുള്ളതിനാൽ നിരവധി പേരുടെ യാത്രയ്ക്കുള്ള ബുക്കിങ് ഒഴിവാക്കിയതായി ഇൻഡിഗോ അറിയിച്ചു.