ബ്ലാസ്റ്റേഴ്സ് പൊരുതി തോറ്റു


പ​നാ​ജി: ഐ​എ​സ്എ​ല്ലി​ല്‍ ഗോ​വ എ​ഫ്സി​ക്കെ​തി​രെ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് തോ​ല്‍​വി. 3-2നാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സ് കീ​ഴ​ട​ങ്ങി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ കേ​ര​ള​ത്തെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഗോ​വ ര​ണ്ട് ഗോ​ളു​ക​ൾ വീഴ്ത്തി ആ​ധി​പ​ത്യം നേ​ടി​യി​രു​ന്നു.

‌ര​ണ്ടാം പ​കു​തി​യി​ൽ കേ​ര​ളം ര​ണ്ട് ഗോ​ളു​ക​ൾ മ​ട​ക്കി തി​രി​ച്ചു​വ​ര​വി​നു​ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​സാ​ന​നി​മി​ഷം ഭാ​ഗ്യം കൈ​വി​ട്ടു. 83-ാം മി​നി​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ​യെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി ഹ്യൂ​ഗോ ബോ​മ​സ് ഗോ​വ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി. 

ഗോ​വ​യ്ക്കാ​യി ഹ്യൂ​ഗോ ബോ​മ​സ് ഇ​ര​ട്ട ഗോ​ൾ (26′, 83′) നേ​ടി. ജാ​ക്കി ച​ന്ദ് സിം​ഗും (46′) കേ​ര​ള​ത്തി​ന്‍റെ വ​ല​കു​ലു​ക്കി. ബ്ലാ​സ്റ്റേ​ഴ്സി​നാ​യി മെ​സി​യും(53′), ഒ​ഗ്‌​ബെ​ച്ചെ​യും(69′) ഗോ​ളു​ക​ള്‍ നേ​ടി.