ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിൽ

ബെ​യ്ജിം​ഗ്: ലോകം വീണ്ടും കോ​റോ​ണ വൈറസ് ബാധയുടെ ഭീതിയിൽ. ആദ്യ ഇടവേളയിൽ തെല്ലൊന്നു ശമിച്ച വൈറസ്ബാധ പല രാജ്യങ്ങളിലും ശക്തമായി പടരുന്നതായാണ് റിപ്പോർട്ടുകൾ.ലോകമെമ്പാടും ആ​യി​ര​ത്തി​ല​ധികം പേ​ർ​ക്ക് ഏറ്റവുമൊടുവിൽ വൈറസ് ബാധ സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്.

വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലടക്കം 850 പേ​ർക്ക് ചൈ​ന​യി​ൽ രോഗബാധയുണ്ടെന്ന്  സ്ഥിരീകരിച്ചു. ഇതിൽ 250 ൽ ഏറെ പേരുടെ നില ഗുരുതരമാണ്. വൈറസ് ബാധിച്ച നിരവധി പേരെ രക്ഷിച്ച ഒരു ഡോക്ടർ മരിച്ചതോടെ ജനങ്ങളുടെ ആശങ്ക വർധിച്ചു. 13 ന​ഗ​ര​ങ്ങ​ളിൽ രോ​ഗ​ഭീ​തി​യെ തു​ട​ർ​ന്ന് യാത്രാവിലക്ക് ഏർപ്പെടുത്തി.

വുഹാനിൽ നിന്ന് ഓസ്ട്രലിയായിലെത്തിയ ഒരു ചൈനക്കാരന് കൊറോണ വൈറസ് ബാധ കണ്ടെത്തിയതോടെ ഇവിടെയും ഭീതി പരന്നിട്ടുണ്ട്.

ഇ​ന്ത്യ​യി​ൽ 11 പേ​ർ നീ​രീ​ക്ഷ​ണ​ത്തി​ലാ​ണ്. എന്നാൽ വൈറസ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മും​ബൈ​യി​ൽ മൂന്നും കേ​ര​ള​ത്തി​ൽ ഏ​ഴും ഹൈ​ദ​രാ​ബാ​ദി​ൽ ഒ​രാ​ളു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ചൈ​ന​യി​ൽ നി​ന്ന്  തി​രി​ച്ചെ​ത്തി​യ നാ​ലു​പേ​ർ​ക്ക് രോ​ഗ​മി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.

മലേഷ്യയിൽ  മൂ​ന്നു​പേ​ർ​ക്ക് കൊ​റോണ​ വൈറസ്ബാ​ധ ക​ണ്ടെ​ത്തി​യിട്ടുണ്ട്. ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യത്  മ​ലേ​ഷ്യയിലാണ്.

ഫ്രാൻസിലും  വൈറസ് ബാധ  സ്ഥിരീക​രി​ച്ചു. അമേരിക്ക, വിയറ്റ്നാം, താ​യ്‌ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ, താ​യ്‌വാ​ൻ, ജ​പ്പാ​ൻ, ദ​ക്ഷി​ണ​കൊ​റി​യ,  എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും കൊറോണ വൈറസ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.