ഗവർണർക്കെതിരേ പ്രമേയവുമായി പ്രതിപക്ഷം;സർക്കാർ വെട്ടിൽ

തിരുവനന്തപുരം: നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വിശദീകരണം തേടിയ ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം സർക്കാരിനെ വെട്ടിലാക്കും.

ഗവർണരെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറുടെ അനുമതി തേടി. പ്രമേയത്തിന് അനുമതി ലഭിച്ചാൽ ഭരണപക്ഷത്തിനും ഇതിനെ പിന്തുണക്കേണ്ടി വരും.പ്രമേയ അനുമതി നിഷേധിച്ചാൽ സർക്കാരിന്റെ ഗവർണറുമായുള്ള അഭിപ്രായ വ്യത്യാസം പൊള്ളത്തരമാണെന്ന് പ്രതിപക്ഷത്തിന് പറയാനാകും.

നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രമേയം.

നയപ്രഖ്യാപനത്തിൽ വിശദീകരണം തേടിയ ഗവർണർ നിയമസഭയുടെ അന്തസിനെ ചോദ്യം ചെയ്യുന്നുവെന്ന് ചെന്നിത്തല. കുറ്റപ്പെടുത്തി.മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ചോദ്യം ചെയ്യുന്നത് കടന്നകൈയാണ്.ഗവർണറും സർക്കാരും പരസ്യമായി  ഏറ്റുമുട്ടുന്നത് ശരിയല്ലെന്നും രമേശ് പറഞ്ഞു. നിയമസ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കേണ്ട സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലാണ്   ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വിശദീകരണം തേടിയത്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ര്‍​ശ​ങ്ങ​ളി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​ട​തി​ക്ക് മു​മ്പാ​കെ​യു​ള്ള വി​ഷ​യം സ​ഭ​യി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെന്നാണ് ഗവർണറുടെ അഭിപ്രായം. ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വ​രു​ന്ന ഭാ​ഗം പ്ര​സം​ഗ​ത്തി​ല്‍ നി​ന്ന് മാ​റ്റ​ണമെന്നാണ്  ഗ​വ​ര്‍​ണ​ര്‍ സ​ര്‍​ക്കാ​രി​നോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്‌ ന​യ​പ്ര​ഖ്യാ​പ​ന പ്രം​ഗ​ത്തി​ന്‍റെ കോ​പ്പി സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​ത്. പൗരത്വ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​യ​പ്ര​സം​ഗ​ത്തി​ല്‍ നി​ന്ന്  മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ സ്വീകരിക്കേണ്ട നിലപാട് എന്താകണമെന്ന് ഗ​വ​ര്‍​ണ​ര്‍ നി​യ​മോ​പ​ദേ​ശ​വും തേ​ടി​യി​ട്ടു​ണ്ട്.

എന്നാൽ മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിന്റെ ഉത്തരവാദിത്തം സർക്കാരിന് ആയതിനാൽ ഇക്കാര്യത്തിൽ ഗവർണർ വിശദീകരണം തേടണ്ട കാര്യമിലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.