കാഷ്മീരിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ണ്ടും ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. അ​വ​ന്തി​പ്പോ​റ മേ​ഖ​ലയി​ലും തെക്കൻ കാഷ്മീരിലെ ത്രാലിലുമാണ് ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും അവന്തിപ്പോറയിൽ ഏ​റ്റു​മു​ട്ടലുണ്ടായിരുന്നു.ഭീ​ക​ര​രുടെ സംഘം  മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന രഹസ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ന്യം  തെ​ര​ച്ചി​ൽ നടത്തുന്നതിനി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. സൈന്യത്തിൻ്റെ ഹിറ്റ് ലിസ്റ്റിലുള്ള ജെയ്ഷെ കമാന്‍ഡര്‍ ഖാസി യാസിറുള്‍പ്പെടുന്ന ഭീകര സംഘത്തെയാണ് സുരക്ഷാസേന നേരിട്ടത്. 

പാകിസ്താന്‍ സ്വദേശിയാണ് ഖാസി യാസിര്‍. കശ്മീരിലെ നാടോടികളായ ഗുജ്ജര്‍ സമുദായത്തിലുള്‍പ്പെട്ട രണ്ടുപേരെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഖാസി യാസിറാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ പുല്‍വാമയില്‍ വെച്ചായിരുന്നു സംഭവം നടന്നത്.

രാ​വി​ലെ, തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ ത്രാ​ൽ മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ന് പ​രി​ക്കേ​റ്റി​രു​ന്നു. മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യാ​ണ് സൈ​ന്യ​വും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.