ന്യൂഡെൽഹി: കൊറോണ വൈറസ് പടർന്നു പിടിച്ച ചൈനയിലെ വുഹാനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.
മെഡിക്കൽ വിദ്യാർഥികളടക്കം 46 പേരാണ് വുഹാനിൽ കുടുങ്ങിയിട്ടുള്ളത്.ആർക്കും രോഗബാധയില്ല. എല്ലാവരും സുരക്ഷിതരാണ്.ഇവർക്ക് യാത്രാവിലക്കുള്ളതിനാൽ നാട്ടിലെത്തിക്കാനാവാത്ത സാഹചര്യമുണ്ടെന്ന് വിദേശകാര്യാ മന്ത്രാലയ വക്താവ് അറിയിച്ചു.
അതിനിടെ വുഹാനിലെ വൈറസ് ബാധ നിയന്തണ വിധേയമായതായി ചൈനീസ് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശവാസികളിൽ നല്ലൊരു ശതമാനത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിക്കഴിഞ്ഞു. പുതുതായി ആർക്കും വൈറസ് ബാധയില്ലെന്നാണ് റിപ്പോർട്ട്.
സൗദിയിൽ മലയാളി നഴ്സിന് മെർസ് വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത് മലയാളി നഴ്സുമാർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.
മറ്റു രാജ്യങ്ങളിലും കൊറോണ വൈറസ് പടർന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ ഭീതിയ്ക്ക് ചെറിയൊരു ആശ്വാസമായിട്ടുണ്ട്.