പെട്രോൾ ,ഡീസൽ വിലയിൽ നേരിയ കുറവ്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്ക്യത എണ്ണയുടെ വിലയിടിവിനെത്തുടർന്നാണ് ആഭ്യന്തര പെട്രോള്‍, ഡീസല്‍ വിലയിൽ കുറവ്. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസലിന് 25 പൈസയുമാണ് കുറഞ്ഞത്.

ജനുവരി 12 നുശേഷം പെട്രോള്‍, ഡീസല്‍ വില ചെറുതായി കുറയുന്നുണ്ട്. ശരാശരി 1.5 രൂപ ലിറ്ററിന് കുറഞ്ഞു. കഴിഞ്ഞദിവസം പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയും കുറച്ചിരുന്നു.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 74.43 രൂപയായി കുറഞ്ഞു. ഡീസലിനാകട്ടെ 67.61 രൂപയാണ് ഇന്നത്തെ വില. മുംബൈയില്‍ യഥാക്രമം 80.03 ഉം 70.88 രൂപയാണ് വില.

ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോളതലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണവില കുറയുന്നത്. ബാരലിന് 62 ഡോളര്‍ നിലവാരത്തിലാണ് ബ്രൻ്റ് ക്രൂഡ് വില.