തിരുവനന്തപുരം: കരമനയില്‍ ബാറ്റയുടെ ഷോറൂമില്‍ തീപിടിത്തം. ഷോർട്ട് സർക്യൂട്ടിൽ ഷോറൂമിന്റെ രണ്ടാംനിലയിലെ ഗോഡൗണ്‍ കത്തിനശിച്ചു. ഇന്നു രാവിലെ ഒമ്പതിനായിരുന്നു സംഭവം.
കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമിന്റെ ഗോഡൗണി ലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല.
ഫയര്‍ ഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കി.ലെതര്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങളായതിനാല്‍ വേഗത്തിൽ തീ പടർന്നു.
അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകള്‍ക്കുശേഷമേ കാരണം പറയാന്‍ സാധിക്കുകയുള്ളൂവെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറ ഞ്ഞു.തിരുവനനന്തപുരം,ചെങ്കല്‍ച്ചുറ എന്നീ യൂണിറ്റുകളില്‍ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.