വായു മലിനീകരണം രൂക്ഷമാകുന്നു; ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് പ്രശ്നം ഇത്രയും ഗുരുതരമാകാന്‍ കാരണമെന്ന് കോടതി പറഞ്ഞു.

പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.