ജോ ബൈഡനെതിരെ ട്രംപ് നേരിട്ട് ഇടപെട്ടെന്ന് സ്ഥാനപതിയുടെ വെളിപ്പെടുത്തല്‍

വാ​ഷി​ങ്​​ട​ണ്‍: രാ​ഷ്​​ട്രീ​യ എ​തി​രാ​ളി ജോ ​ബൈ​ഡ​നെതിരെ അന്വേഷണത്തിന് യുക്രെയ്ന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നേരിട്ട് നിര്‍ദേശിച്ചതായി അമേരിക്കന്‍ സ്ഥാനപതിയുടെ വെളിപ്പെടുത്തല്‍. രാജ്യമാകെ സംപ്രേഷണം ചെയ്ത പൊതുതെളിവെടുപ്പില്‍ യുക്രെയ്നിലെ അമേരിക്കയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനായ വില്യം ബി. ടെയ് ലര്‍ ജൂനിയറാണ് ഇപ്രകാരം കമ്മിറ്റിക്ക് മുമ്ബാകെ മൊഴി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ട്രംപ് വിദേശ രാജ്യത്തെ കൂട്ടുപിടിച്ചെന്ന് സ്ഥാനപതി വ്യക്തമാക്കി. ഡെപ്യൂട്ടി അസി. സെക്രട്ടറി ജോര്‍ജ് കെന്‍റും ട്രംപിനെതിരെ മൊഴി നല്‍കി.

മുന്‍ വൈസ് പ്രസിഡന്‍റ് ജോ ​ബൈ​ഡ​നും മ​ക​നു​മെ​തി​രെ അ​ഴി​മ​തി​ക്കേ​സി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ യു​ക്രെ​യ്​​ന്‍ പ്ര​സി​ഡ​ന്‍​റി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യ ആ​രോ​പ​ണ​ത്തി​ലാ​ണ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ര്‍​ട്ടി ട്രം​പി​നെ​തി​രെ ഇം​പീ​ച്ച്‌​​മ​​െന്‍റി​നൊ​രു​ങ്ങി​യത്.  ര​ഹ​സ്യ സാ​ക്ഷി​മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്​ അ​വ​സാ​നി​ച്ചതോടെയാണ് പൊതു തെളിവെടുപ്പ് തുടങ്ങിയത്. പ​ര​സ്യ പൊതുതെ​ളി​വെ​ടു​പ്പ്​ ചാ​ന​ലു​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യുന്നുണ്ട്.

ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​​​​െന്‍റ ഭാ​ഗ​മാ​യി ഇ​പ്പോ​ള്‍ സ​ര്‍​വി​സി​ലു​ള്ള​വ​രും മു​മ്ബ്​ ഉ​ണ്ടാ​യി​രു​ന്ന​വ​രും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലെ ഹൗ​സ്​ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ ക​മ്മി​റ്റി​ക്ക്​ മു​ന്നി​ല്‍ ഹാ​ജ​രാ​യി തെ​ളി​വു ന​ല്‍​കുകയാണ്.

പൊതുതെളിവെടുപ്പിന് ശേഷം ജു​ഡീ​ഷ്യ​ല്‍ ക​മ്മി​റ്റി​ക്കു മു​ന്നി​ല്‍ മൊ​ഴി​യെ​ടു​പ്പ്​ ന​ട​ക്കും. കു​റ്റം തെ​ളി​ഞ്ഞാ​ല്‍ ഇം​പീ​ച്ച്‌​​മ​​​െന്‍റ്​ പ്ര​മേ​യം ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും. സഭയില്‍ ഭൂരിപക്ഷം ഡെമോ​ക്രാറ്റുകള്‍ക്കായതിനാല്‍ പ്രമേയം നിശ്ശേഷം പാസാക്കാം. അതിനു ശേഷം കുറ്റവിചാരണ പ്രമേയം സെ​ന​റ്റി​നു കൈ​മാ​റും. സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സി​​​​െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ 100 സെ​ന​റ്റ​ര്‍​മാ​ര്‍ അ​ട​ങ്ങി​യ ജൂ​റി​യാ​ണ്​ ട്രം​പി​നെ വി​ചാ​ര​ണ ചെ​യ്യു​ക.

വിചാരണക്കു ശേഷം സെനറ്റില്‍ പ്രമേയം പാസായാല്‍ ശിക്ഷവിധിക്കും. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍ പ്രമേയം പാസാക്കാന്‍ കഴിയില്ലെന്നാണ്​ വിലയിരുത്തല്‍. ഇം​പീ​ച്ച്‌​​മ​​െന്‍റ്​ ന​ട​പ​ടി​ക​ള്‍ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യു​ക്രെ​യ്​​ന്‍ പ്ര​സി​ഡ​ന്‍​റു​മാ​യു​ള്ള ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​​​​െന്‍റ ശ​ബ്​​ദ​രേ​ഖ പു​റ​ത്തു​വി​ടു​മെ​ന്ന്​ ട്രം​പ്​ അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച രേ​ഖ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ്​ ​ട്രം​പ്​ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

ഇം​പീ​ച്ച്‌​​മെന്‍റ് നേ​രി​ടു​ന്ന നാ​ലാ​മ​ത്തെ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റാ​ണ്​ ട്രം​പ്. ഈ ​ന​ട​പ​ടി​യി​ലൂ​ടെ ഇ​വ​രി​ല്‍ ആ​രും അ​ധി​കാ​ര​ഭ്ര​ഷ്​​ട​രാ​യി​ട്ടി​ല്ല. വാ​ട്ട​ര്‍​ഗേ​റ്റ്​ വി​വാ​ദ​ത്തി​ല്‍​പെ​ട്ട്​ ഇം​പീ​ച്ച്‌​​മ​​െന്‍റ്​ ഉ​റ​പ്പാ​കു​മെ​ന്ന ഘ​ട്ട​ത്തി​ല്‍ 1974ല്‍ ​റി​ച്ചാ​ര്‍​ഡ്​ നി​ക്​​സ​ന്‍ രാ​ജി​വെ​ക്കു​ക​യാ​യി​രു​ന്നു.